Friday, August 24, 2012

ചരിഞ്ഞ ലിപി തീരുവോളം ....

ചരിഞ്ഞ ലിപി തീരുവോളം
എഴുതാം നമുക്ക്
ഉപ്പുരസമുള്ള സ്നേഹവാക്കുകള്‍
ഹൃദയത്തിന്റെ കപ്പല്പ്പാതകളിലെയ്ക്ക്
നേര്‍ രേഖകളായി സഞ്ചരി ക്കട്ടെ
ഒരു മഴക്കാലം കൂടി കടന്നു പോകുമ്പോള്‍
തകര്‍ന്ന നഗരങ്ങളുടെ ഓര്‍മ്മകള്‍ .
ഇലകള്‍ ശ്രാ ദ്ധം കൊള്ലാനിറങ്ങുന്ന
കറുത്ത മണ്‍[പാതകളില്‍
എന്റെ പാദങ്ങളില്‍ നീറുന്ന മുറിവുകള്‍
പഴയ വഴികളുടെ ഓര്‍മ്മകള്‍ തറ ച്ച താവാം
പെയ്തോഴിഞ്ഞ മഴക്കാലങ്ങള്‍
നക്ഷത്രങ്ങളുടെ പുഞ്ചിരികള്‍
ഏതു മലനിരകളിലെ മഞ്ഞുകള്‍
ഇനി നിറയ്ക്കേണം ഔഷധിയില്‍
ഏതു മ ദ്ധ്യാഹ്ന വെയിലുകളാണ്
സ്വര്‍ണ വര്‍ണത്താല്‍ പുതിയ ജീവിതം
വരയ്ക്കേണ്ടത്
അറിയാറില്ല ഒന്നും ആരും
പക്ഷെ എഴുതി നിറയ്ക്കേണം
ജീവിതാകാശം  നിറയെ
ചരിഞ്ഞ ലിപിയില്‍ ഭംഗിയോടെ
ജീവിത യാത്രകള്‍
കൂടെ നിന്നവരുടെ ചിത്രങ്ങള്‍
കൂടെ ചിരിച്ച പൂക്കള്‍, മഴവില്ലുകള്‍
എഴുതി മായ്ക്കണം സ്നേഹത്തോടെ
കഴിഞ്ഞ മഴക്കാലങ്ങള്‍
മാഞ്ഞ നക്ഷത്രങ്ങള്‍ ....