ഒരു കൊറ്റി പറന്നു പോവുന്ന കഥയില്‍ നിന്നും
ഞാന്‍ ഒരു ആകാശം ഉണ്ടാക്കുന്നു.
അതില്‍ സ്നേഹത്തിന്റെ തൂവലുകള്‍ നിറഞ്ഞ
തണുത്ത പ്രഭാതങ്ങള്‍.............
നക്ഷത്രങ്ങള്‍ കെടുത്തുക.
മഴവില്ലുകള്‍ മായ്ച്ചു കളയുക.
നിശബ്ദമായ ഓര്‍മ്മകള്‍ നിറയുന്ന
യാത്രയില്‍
കടന്നു പോവുക നഗ്നപാദനായ്
ഒരു കല്ലിനെപ്പോലും വേദനിപ്പിക്കാതെ.
സായാഹ്നങ്ങള്‍ക്ക് കരുതി വെച്ചിരിക്കുന്ന
ഒരു ദിവസത്തിന്റെ വഴിയോര
സംഗീതിക,
വെളിച്ചം നിറച്ച ജീവിതപ്പാതകള്‍
തീരം മറന്നു പോയ ഒരു നദി പോലെ
ഒഴുകിതീരുന്നു.
കളി അവസാനിക്കുമ്പോള്‍
രാജാവും കാലാളുകളും
ഒരേ പേടകത്തിലെയ്ക്ക് തിരിച്ചു പോവുന്നു
കറുപ്പും വെളുപ്പും നിറഞ്ഞ
സായാഹ്നങ്ങള്‍ മാത്രം ബാക്കി വെച്ച് കൊണ്ട് ...
ഒരു പുഞ്ചിരി മാത്രമാണ് നമ്മള്‍ ബാക്കി വയ്ക്കുന്നത്
ജീവിത സന്ധ്യയില്‍
മണ്ണിലും മഴയിലും കടലിലും
അലിഞ്ഞു ചേരുമ്പോള്‍,
നാം കൊണ്ട് പോവുന്നത്-
ജീവിതത്തിലെ ഒരു സ്വര്‍ണ വെയില്‍ മാത്രമാണ്,
നിശ്ചലമായ നിത്യ ദുഖങ്ങള്‍ക്ക് മേല്‍
നാം ജയിക്കുന്ന ദിനങ്ങളുടെ ഓര്‍മ്മകള്‍ മാത്രമാണ് ...
ഞാന്‍ ഒരു ആകാശം ഉണ്ടാക്കുന്നു.
അതില്‍ സ്നേഹത്തിന്റെ തൂവലുകള്‍ നിറഞ്ഞ
തണുത്ത പ്രഭാതങ്ങള്‍.............
നക്ഷത്രങ്ങള്‍ കെടുത്തുക.
മഴവില്ലുകള്‍ മായ്ച്ചു കളയുക.
നിശബ്ദമായ ഓര്‍മ്മകള്‍ നിറയുന്ന
യാത്രയില്‍
കടന്നു പോവുക നഗ്നപാദനായ്
ഒരു കല്ലിനെപ്പോലും വേദനിപ്പിക്കാതെ.
സായാഹ്നങ്ങള്‍ക്ക് കരുതി വെച്ചിരിക്കുന്ന
ഒരു ദിവസത്തിന്റെ വഴിയോര
സംഗീതിക,
വെളിച്ചം നിറച്ച ജീവിതപ്പാതകള്‍
തീരം മറന്നു പോയ ഒരു നദി പോലെ
ഒഴുകിതീരുന്നു.
കളി അവസാനിക്കുമ്പോള്‍
രാജാവും കാലാളുകളും
ഒരേ പേടകത്തിലെയ്ക്ക് തിരിച്ചു പോവുന്നു
കറുപ്പും വെളുപ്പും നിറഞ്ഞ
സായാഹ്നങ്ങള്‍ മാത്രം ബാക്കി വെച്ച് കൊണ്ട് ...
ഒരു പുഞ്ചിരി മാത്രമാണ് നമ്മള്‍ ബാക്കി വയ്ക്കുന്നത്
ജീവിത സന്ധ്യയില്‍
മണ്ണിലും മഴയിലും കടലിലും
അലിഞ്ഞു ചേരുമ്പോള്‍,
നാം കൊണ്ട് പോവുന്നത്-
ജീവിതത്തിലെ ഒരു സ്വര്‍ണ വെയില്‍ മാത്രമാണ്,
നിശ്ചലമായ നിത്യ ദുഖങ്ങള്‍ക്ക് മേല്‍
നാം ജയിക്കുന്ന ദിനങ്ങളുടെ ഓര്‍മ്മകള്‍ മാത്രമാണ് ...