Wednesday, March 16, 2011

കണ്ണാടികൾ നിലാവു കാത്തിരിക്കുന്നു..

തമ്മിൽ കാണുന്നില്ല നമ്മൾ
അത്രയടുത്തു ചിരിക്കുമ്പോളും
അകനിലാവു നിറയുന്ന കനവുകൾ
നിറഞ്ഞ വിഷാദം നിറയ്ക്കും ജീവനിൽ
ഒന്നു മൊഴിയുക,
നമ്മൾ മറന്ന സ്നേഹാകാശങ്ങൾ
പാതി തുറന്ന കടൽ കാഴ്ചകളിലേക്കു
നടന്നു നീങ്ങുന്ന സഞ്ചാരി ഞാൻ
നിന്റെ വിഷാദം തിങ്ങുന്ന ചുവരുകൾ
അതാര്യമായ ആ ചില്ലു ജനാലകൾ
നീ തുറന്നതേയില്ല ..ഞാൻ എത്ര വിളിച്ചിട്ടും
എല്ലാം നടന്നു നീങ്ങുന്നു എന്റെ
നിന്നെക്കുറിച്ചുള്ള ഓർമകൾ...
തമ്മിൽ കേൾക്കുന്നില്ല നമ്മൾ
പറഞ്ഞു കഴിഞ്ഞ ഒരു മഞ്ഞുകാലം
ചിരിച്ചു മറന്ന ഒരു മഴക്കാലം
എല്ലാം..വീണ്ടും...
ഓർക്കുക വിഷാദത്തിന്റെ
 തിരകളിലുമെന്റെ ജീവിതായനം
നിനക്കു വേണ്ടി ഏതോ കാഴ്ച്ചയിൽ
മറന്നു പൊവുന്ന പുഴയായിരുന്നു ഞാൻ...
എന്റെ തകർന്ന കണ്ണാടികൾ
നിലാവു കാത്തിരിക്കുന്നു.....